പിഎസ്‌സി പരീക്ഷകൾ മാറ്റി

By Desk Reporter, Malabar News
PSC exams postponed
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകളില്‍ മാറ്റം. ജനുവരി 23, 30 തീയതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിലാണ് അന്നേ ദിവസം നടത്താൻ തീരുമാനിച്ച പിഎസ്‌സി പരീക്ഷകൾ മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.

ജനുവരി 23ന് നടത്താൻ തീരുമാനിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്‌റ്റ് തസ്‌തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്‌തികകളുടെ പരീക്ഷകൾ ജനുവരി 28ലേക്കും ജനുവരി 30ന് നടത്താൻ നിശ്‌ചയിച്ച കേരള വാട്ടർ അഥോറിറ്റിയിലെ ഓപ്പറേറ്റർ തസ്‌തികയുടെ പരീക്ഷ ഫെബ്രുവരി 4ലേക്കുമാണ് മാറ്റിയത്. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പിഎസ്‌സി വെബ്സൈറ്റിൽ ലഭ്യമാണ്.

Most Read:  ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്‌ചത്തേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE