നിയമസഭാ തിരഞ്ഞെടുപ്പ്; ജനങ്ങൾക്ക് ഫോൺ വിളിച്ചും പരാതികൾ അറിയിക്കാം

By Team Member, Malabar News
kasargod election
Representational image
Ajwa Travels

കാസർഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകളെ പറ്റി പൊതുജനങ്ങൾക്ക് അധികൃതരോട് നേരിട്ട് പരാതിപ്പെടാം. ഇതിനായി സി വിജിൽ ആപ്ളിക്കേഷൻ വഴിയോ അല്ലെങ്കിൽ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരെ ഫോൺ വിളിച്ചോ, സന്ദേശം അയച്ചോ പരാതി അറിയിക്കാവുന്നതാണ്. പരാതികൾ അയക്കാനുള്ള മെയിൽ വിലാസം [email protected] എന്നതാണ്. കൂടാതെ ജില്ലയിൽ കാസർഗോഡ് മഞ്ചേശ്വരം മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പരാതികൾ 6238153313(സജ്‌ഞയ് പോൾ), തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പരാതികൾ 7012993008(എം സതീഷ്‌കുമാർ) എന്നീ നമ്പറുകളിൽ വിളിച്ചും അറിയിക്കാവുന്നതാണ്.

ഇത് കൂടാതെ അനധികൃതമായി പണം കടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ 8547000941, 8547000938 എന്നീ നമ്പറുകളിൽ ജില്ലയുടെ ചുമതലയുള്ള ആദായനികുതി വകുപ്പിനെ അറിയിക്കാവുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മയക്കുമരുന്ന്, ആയുധം എന്നിവയുടെ കടത്ത് മിക്കയിടങ്ങളിലും രൂക്ഷമാകുന്നുണ്ട്. ഇത് തടയുന്നതിന് വേണ്ട കർശന നടപടികൾ സ്വീകരിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ എം സതീഷ് കുമാർ, സജ്‌ഞയ്‌പോൾ എന്നിവർ വ്യക്‌തമാക്കി.

വോട്ടർമാരെ സ്വാധീനിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്നും, അതിന് വേണ്ട നടപടികൾ കർശനമായി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് നിരീക്ഷകർ പറഞ്ഞു. കൂടാതെ ജില്ലാ കളക്‌ടർ ഡി സജിത് ബാബു ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനു ജില്ലയിൽ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക്‌ വോട്ടിംഗ് യന്ത്രങ്ങൾ കളക്‌ടറേറ്റിലെ ഇവിഎം ഗോഡൗണിൽ നിന്നു വരണാധികാരികളുടെ സാന്നിധ്യത്തിൽ വിതരണ കേന്ദ്രങ്ങളിലേക്കു കൈമാറി.

Read also : എലത്തൂർ എൻസികെക്ക് നൽകിയതിന് എതിരെ കോൺഗ്രസിൽ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE