സ്വകാര്യവൽക്കരണം; അപ്പോസ്‌തലൻമാരായി രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍

By Desk Reporter, Malabar News
Malabar News_POTHU SHABDAM
Designed by; Alavudheen PM
Ajwa Travels

ബാങ്കുകള്‍ വില്‍പനക്ക് വെച്ചിരിക്കുയാണ് എന്‍ഡിഎ സര്‍ക്കാരെന്നും സ്വകാര്യവത്കരണത്തിന്റെ അപ്പോസ്‌തലൻമാരായി രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ മാറിക്കഴിഞ്ഞു എന്നും വടകര സദേശിയായ നിഥിന്‍ സതി തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍. സംഘി അടിമയാകാത്ത, ചിന്താ ശേഷി അടിയറവ് വെക്കാത്ത എല്ലാ സാധാരണക്കാര്‍ക്കും തന്റെ ചിന്തയാണ് ഉണ്ടാകുക എന്നും നിഥിന്‍ മലബാര്‍ ന്യൂസി ഡെസ്‌ക്കിനോട് പറഞ്ഞു.

Nidhin Sathi_Malabar News

എല്ലാ ബാങ്കും കൂടെ ഒന്നാക്കണം പോലും. ബഷീര്‍ പറഞ്ഞതു പോലെ ഒന്നും ഒന്നും ഇമ്മിണി ബല്യരൊന്നാക്കാനുള്ള പദ്ധതിയാണെന്നാണ് വെയ്പ്.
– നിഥിൻ സതി

ദുരിതകാലത്ത് കൈയിലുള്ളതെല്ലാം വിറ്റ് ജീവിക്കേണ്ട ഗതികേട് ഭാരതീയര്‍ പണ്ട് മുതലേ അനുഭവിച്ചു പോരുന്നതാണ്. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നത് കേരളത്തില്‍ പ്രചാരത്തിലുള്ള വെറുമൊരു പഴഞ്ചൊല്ലാണെന്ന് കരുതിയാല്‍ തെറ്റി, അതിന് രാഷ്ട്രീയമായി ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടെന്നോര്‍ക്കണം. പറഞ്ഞുവരുന്നത് വേറൊന്നുമല്ല ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സവിശേഷമായ ചില നയങ്ങളെക്കുറിച്ചാണ്. പ്രതിപക്ഷത്തിരിക്കെ സ്വകാര്യവത്കരണത്തെ നഖശിഖാന്തം എതിര്‍ക്കുക, എന്നിട്ട് അധികാരം കിട്ടിയാലോ അത് നടപ്പാക്കാന്‍ മാത്രം ശ്രമിക്കുക.

രസകരമായ കാര്യമെന്തെന്നാല്‍ 12 വിമാനത്താവളങ്ങള്‍ വിറ്റിട്ടിപ്പൊ കുറച്ചായതേയുള്ളൂ, ആറെണ്ണവും കൂടെ വില്‍ക്കാനാണ് പുതിയ തീരുമാനം. പൊതുമേഖലാ ബാങ്കുകള്‍ എണ്ണത്തില്‍ അധികമാണെന്നാണ് ഇവരുടെ സാമ്പത്തിക വിഭാഗത്തിന്റെ ഭീകരമായ കണ്ടുപിടിത്തത്തില്‍ പറയുന്നത്. എന്നിങ്ങനെ നീളുന്നതാണ് നിഥിന്‍ പങ്കു വെക്കുന്ന ചിന്ത.

നിഥിന്റെ ഫേസ്ബുക് പോസ്റ്റ്:

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE