പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു

By News Bureau, Malabar News
Ajwa Travels

കൊച്ചി: നടിയെ ആക്രമിച്ച കേസ് പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ച് അന്വേഷണ സംഘം. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് സാമ്പിൾ ശേഖരിച്ചത്.

ദിലീപിനൊപ്പം ബാലചന്ദ്രകുമാറിനെ കണ്ടെന്ന് പൾസർ സുനി ഫോണിൽ ജിൻസനോട് പറഞ്ഞിരുന്നു.

അതേസമയം ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരിയുടെ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇരുവരേയും അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ക്രൈം ബ്രാഞ്ച് എസ്‌പി സോജൻ, ഡിവൈഎസ്‌പി ബൈജു പൗലോസ്, എഡിജിപി എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ നടക്കുക. അനൂപും സുരാജും അസൗകര്യം അറിയിച്ചതിനാലാണ് ചോദ്യം ചെയ്യൽ നീണ്ടുപോകുന്നതെന്നാണ് വിവരം.

Most Read: പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയതിൽ ഗുരുതര വീഴ്‌ച; നടപടിക്ക് ശുപാർശ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE