തിരുവനന്തപുരം: ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കുന്ന തീയതി മാറ്റിവെച്ചു. ജനുവരി 17നാണ് മരുന്ന് വിതരണം നടത്താന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍, കോവിഡ് വാക്സിന് വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്സിന് വിതരണം മാറ്റിവെക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ആരോഗ്യവകുപ്പിന് കൈമാറും; ഡിജിപി