ഏഷ്യൻ കുടുംബങ്ങൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത്‌ ഖത്തർ ചാരിറ്റി

By News Desk, Malabar News
Qatar Charity Distributes Food Packages to Asian Families
Ajwa Travels

ദോഹ: കോവിഡ് പ്രതിസന്ധിയിൽ പ്രയാസം അനുഭവിക്കുന്ന ഏഷ്യൻ കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റി ഭക്ഷണ പൊതികൾ വിതരണം ചെയ്‌തു. ഖത്തറിലുള്ള വിവിധ ഏഷ്യൻ സമൂഹങ്ങളിലെ വോളന്റിയർമാരും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന്റെയും സഹകരണത്തോടെയാണ് ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കാൻ ഖത്തർ ചാരിറ്റി മുൻകൈ എടുത്തത്. ആറ് കമ്മ്യൂണിറ്റികളിൽ നിന്നുള്ളവർക്കായി 800 ഭക്ഷണ ബാസ്‌കറ്റുകളാണ് വിതരണം ചെയ്‌തത്‌.

കോവിഡിനെ തുടർന്ന് നിത്യജീവിതം വഴിമുട്ടിയവർക്ക് കൈത്താങ്ങേകാനുള്ള ഖത്തർ ചാരിറ്റിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് ഈ ഭക്ഷണപ്പൊതികളുടെ വിതരണത്തിലൂടെ നടപ്പിലാക്കിയതെന്ന് ഖത്തർ ചാരിറ്റിയുടെ സാമൂഹിക വികസന വകുപ്പിലെ അധ്യക്ഷനായ ജാസിം അൽ-എമാദി പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം തുടങ്ങിയ ഘട്ടം മുതലേ പരിമിതമായ വരുമാനം മാത്രമുള്ള കുടുംബങ്ങൾക്കായി ഇത്തരത്തിൽ ഭക്ഷണപ്പൊതികൾ തങ്ങൾ വിതരണം ചെയ്‌ത്‌ തുടങ്ങിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.ഈ പ്രക്രിയ ഇനിയും തുടരാനാണ് ഖത്തർ ചാരിറ്റിയുടെ പദ്ധതി.

കോവിഡ് വൈറസ് വ്യാപനം പരമാവധി കുറക്കാനുള്ള ശ്രമങ്ങളിലും ഖത്തർ ചാരിറ്റി പങ്കാളി ആയിരുന്നതായി അദ്ദേഹം പറഞ്ഞു. വിവിധ സന്നദ്ദ സംഘടനകളുമായി സഹകരിച്ചു കൊണ്ട് ഹെൽത്ത് ബാഗുകൾ, ബോധവൽക്കരണ ഉൽപന്നങ്ങൾ, രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള വരുമാനം കുറഞ്ഞ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വോളന്റിയർമാർക്കും ഭക്ഷണ പൊതികൾ എന്നിവ വിതരണം ചെയ്യാനും ഖത്തർ ചാരിറ്റി മുൻപന്തിയിലുണ്ടായിരുന്നു.

കോവിഡ് കാരണം ബുദ്ധിമുട്ടിലായവർക്ക് സഹായ ഹസ്‌തം നീട്ടാനുള്ള ഖത്തർ ചാരിറ്റിയുടെ മനസ് വലുതാണെന്ന് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സും അഭിപ്രായപ്പെട്ടു. ഖത്തറിനകത്തും പുറത്തുമുള്ളവർക്ക് മനുഷ്യത്വപരവും ദുരിതാശ്വാസത്തിൽ കൈത്താങ്ങേകുന്നതുമായ സഹായങ്ങൾ നൽകിയും സമൂഹത്തിലെ ദുർബലർക്കൊപ്പം നിലകൊണ്ടും ഖത്തർ ചാരിറ്റി നടത്തുന്ന ഇടപെടലുകൾ സവിശേഷ പ്രശംസ അർഹിക്കുന്നതാണെന്ന് ഇമാം അൽ കാബി പറഞ്ഞു.

Also Read: ഇന്ത്യയില്‍ ജനാധിപത്യം ഇല്ലെന്ന് രാഹുല്‍ ഗാന്ധി

ഖത്തർ ചാരിറ്റി നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ വാഗ്‌ദാനം ചെയ്‌തുകൊണ്ട് ഖത്തറിലെ മനുഷ്യ സ്‌നേഹികൾ മുന്നോട്ടു വരണമെന്ന് ഷെയ്‌ഖ് അയേഷ് അൽ-ഖഹ്‌താനി പറഞ്ഞു. ദുരിതം അനുഭവിക്കുന്ന കൂടുതൽ മനുഷ്യരിലേക്ക് കൈ നീട്ടാൻ ഇത് അവരെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡിനെ തുടർന്ന് 13,263 ഭക്ഷണ പൊതികളാണ് ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ രാജ്യമെമ്പാടുമുള്ള നിർധനർക്ക് വിതരണം ചെയ്‌തത്‌. ഇതുവഴി, ഏഷ്യ, അറബ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 53,048 പേർക്കാണ് സഹായം ലഭിച്ചത്.

National News:  കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം; പ്രിയങ്കഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE