ക്വാറന്റെയ്ൻ ലംഘനം; ബൈക്ക് പട്രോളിംഗ് ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി

By Trainee Reporter, Malabar News
Representational Image
Ajwa Travels

വയനാട്: ജില്ലയിൽ ക്വാറന്റെയ്ൻ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി 45 ബൈക്ക് പട്രോളിംഗ് ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ അറിയിച്ചു. ജില്ലയിൽ ഇന്നലെ ക്വാറന്റെയ്ൻ ലംഘനവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ റിപ്പോർട് ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പട്രോളിംഗ് ആരംഭിച്ചത്.

കൂടാതെ, കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് ക്വാറന്റെയ്ൻ നിർദ്ദേശിക്കപ്പെട്ടവർ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ റൂം ക്വാറന്റെയ്‌നിൽ കഴിയണമെന്നും പോലീസ് മേധാവി അറിയിച്ചു. വീടുകളിലെ മറ്റുള്ളവരും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ക്വാറന്റെയ്ൻ നിർദ്ദേശിക്കപ്പെട്ടവർ ഒരു കാരണവശാലും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്.

ലംഘിക്കുന്നവരെ സിഎഫ്എൽടിസിയിലേക്കോ ഡിസിസിയിലേക്കോ മറ്റും. ക്വാറന്റെയ്ൻ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് മേധാവി വ്യക്‌തമാക്കി. ക്വാറന്റെയ്ൻ കഴിയുന്നവർക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ആർആർടി, ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, പോലീസ് എന്നിവരുടെ സഹായം തേടാം.

Read Also: അട്ടപ്പാടിയിലെ പോലീസ് അതിക്രമം; കൂടുതൽ ആരോപണവുമായി മുരുകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE