രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകും

By Staff Reporter, Malabar News
rahul-dravid-as-india-cricket-team-coach
Ajwa Travels

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന്‍ ഇതിഹാസ നായകനും ബാറ്റിങ് വിസ്‌മയവുമായ രാഹുല്‍ ദ്രാവിഡിന് നിയമനം. ബിസിസിഐ പുതിയ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ദ്രാവിഡ് പുതിയ കോച്ചായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാൽ ഇന്നാണ് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുൻ ഇന്ത്യൻ നായകനും നിലവിലെ ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയുടെ പ്രത്യേക താൽപര്യമാണ് ദ്രാവിഡിനെ സീനിയർ ടീം പരിശീലക സ്‌ഥാനത്തേക്ക്‌ കൊണ്ടുവന്നത്.

വിരമിച്ചതിന് ശേഷം ഇന്ത്യൻ എ ടീം പരിശീലകൻ, ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ എന്നീ പദവികളിലൂടെ ഭാവി താരങ്ങളെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ദ്രാവിഡിന് സീനിയർ ടീമിൽ ഇത് കന്നി ഊഴമാണ്. യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പോടെ രവി ശാസ്‌ത്രി സ്‌ഥാനം ഒഴിയും. അതിന് ശേഷമാവും ദ്രാവിഡ് പരിശീലകനായി എത്തുക.

Read Also: പിടികിട്ടാപ്പുള്ളിയായി ദുൽഖർ; നിഗൂഢതകൾ ഒളിപ്പിച്ച കുറുപ്പിന്റെ ട്രെയ്‌ലർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE