‘പ്രാദേശിക വിഷയങ്ങളില്‍ ഇടപെടേണ്ട, അതിനിവിടെ ഞങ്ങളുണ്ട്’; രാഹുല്‍ ഗാന്ധിക്ക് എതിരെ ചെന്നിത്തല

By News Desk, Malabar News
MalabarNews_ramesh chennithala and rahul gandhi
Representation Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയേണ്ടതില്ല.  അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ഇവിടെ നേതാക്കളുണ്ട്,  വാര്‍ത്താ സമ്മേളനത്തില്‍  ചെന്നിത്തല പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാവ് ഇവിടെ വന്ന് പ്രാദേശിക വിഷയങ്ങളില്‍ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഞങ്ങളൊക്കെ ഇവിടെയുണ്ടല്ലോ കാര്യങ്ങള്‍ പറയാന്‍. അദ്ദേഹം ആ നിലയില്‍ നിന്നുകൊണ്ട് പറഞ്ഞാല്‍ മതി. അതാണ് ഞങ്ങളുടെ അഭിപ്രായം. ഈ ബ്ലെയിം ഗെയിം നടത്തരുതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ എല്ലാമുണ്ട്’- ചെന്നിത്തല പറഞ്ഞു. കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ പരസ്‌പരം പഴിചാരുകയാണെന്നാണ് രാഹുല്‍ പറഞ്ഞതെന്നും ചെന്നിത്തല വിശദീകരിച്ചു.

National News: വാക്‌സിൻ ഏപ്പോൾ കിട്ടുമെന്നറിയാൻ തെരഞ്ഞെടുപ്പ് തിയ്യതി നോക്കൂ; ബിജെപിയെ പരിഹസിച്ച് രാഹുൽ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം മികച്ച മാതൃകയാണെന്ന് വയനാട് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കോവിഡ് പ്രതിരോധത്തില്‍ കേരളം പരാജയപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രതികരണം ദൗര്‍ഭാഗ്യകരമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE