നേമത്ത് പ്രിയങ്കക്ക് പകരം രാഹുൽ; പ്രചാരണത്തിനായി മറ്റന്നാൾ എത്തും

By Team Member, Malabar News
rahul gandhi
രാഹുൽ ഗാന്ധി
Ajwa Travels

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മറ്റന്നാൾ നേമം മണ്ഡലത്തിൽ എത്തും. പ്രിയങ്ക ഗാന്ധിക്ക് പകരമാണ് ഇപ്പോൾ രാഹുൽ നേമത്ത് എത്തുന്നത്. കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ നേമത്തെ പ്രചാരണം പ്രിയങ്ക ഗാന്ധി റദ്ദാക്കിയിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ നേമത്ത് എത്തിക്കാനുള്ള നീക്കങ്ങൾ സംസ്‌ഥാന നേതൃത്വം ആരംഭിച്ചിരുന്നു.

വലിയ പ്രാധാന്യത്തോടെ നേമത്ത് സ്‌ഥാനാർഥി നിർണയം നടത്തിയിട്ടും പ്രചാരണത്തിനായി സംസ്‌ഥാന, ദേശീയ നേതാക്കൾ ആരും തന്നെ മണ്ഡലത്തിൽ എത്തിയിട്ടില്ലെന്ന് യുഡിഎഫ് സ്‌ഥാനാർഥി കെ മുരളീധരൻ പരാതി ഉന്നയിച്ചിരുന്നു. പ്രിയങ്കാ ഗാന്ധി ആദ്യം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നേമത്ത് പ്രചാരണം നിശ്‌ചയിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.

പിന്നീട് മുരളീധരൻ നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി നേമത്ത് പ്രചാരത്തിനായി എത്തുമെന്ന് അറിയിച്ചത്. എന്നാൽ കോവിഡ് നിരീക്ഷണത്തിൽ ആയതിനെ തുടർന്നാണ് ഇപ്പോൾ രാഹുൽ ഗാന്ധി പ്രിയങ്കക്ക് പകരമായി മണ്ഡലത്തിൽ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

Read also : ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കണം; സഞ്‌ജയ് റാവത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE