രാഹുലിന്റെ ന്യായ് പദ്ധതി യുഡിഎഫ് പ്രകടന പത്രികയില്‍; പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6000 രൂപ

By Staff Reporter, Malabar News
nyay scheme
Representational Image
Ajwa Travels

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വിഭാവനം ചെയ്‌ത, മിനിമം വരുമാനം ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച പദ്ധതി പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ മാസം 6000 രൂപ ലഭ്യമാക്കുന്നതാണ്.

ഒരു കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ ലഭ്യമാക്കുന്ന ഈ പദ്ധതിക്ക് കേരളത്തില്‍ നിന്നും ദാരിദ്ര്യം തുടച്ചുനീക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ന്യായ് പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കുന്ന ആദ്യ സംസ്‌ഥാനമായി കേരളം മാറുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

അതേസമയം പ്രകടനപത്രികയില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മെയില്‍ വഴി സ്വീകരിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഇത്തണ നിയമസഭാ തിരഞ്ഞെടുപ്പിനെ യുഡിഎഫ് സമീപിക്കുക ജനകീയ മാനിഫെസ്‌റ്റോയും ആയിട്ടാണ് എന്നും ചെന്നിത്തല വ്യക്‌തമാക്കി.

Read Also: ബിഹാറില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ബിജെപി എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE