റെയില്‍വേ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും

By Team Member, Malabar News
Malabarnews_railway
Representational image
Ajwa Travels

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം മൂലം നിര്‍ത്തി വച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി റയില്‍വേ. ഡിസംബറോടെ സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനരാരംഭിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 100 ട്രെയിനുകള്‍ ഉടന്‍ തന്നെ പുനഃസ്ഥാപിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദം ലഭിച്ചാല്‍ ഉടന്‍ തന്നെ സര്‍വീസുകള്‍ ആരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം.

രാജ്യത്ത് നാലാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായാണ് 100 ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. അഞ്ചാം ഘട്ടം ആരംഭിക്കുന്നതോടെ 250 സര്‍വീസുകള്‍ കൂടി പുനരാരംഭിക്കും. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടെയും സര്‍വീസ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദത്തിനായി ഇതുസംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിച്ചത്.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടെയും പുനരാരംഭിക്കുന്ന സര്‍വീസുകളില്‍ പ്രത്യേക ചാര്‍ജ് ആയിരിക്കും ഈടാക്കുന്നത്. ഇതിനുള്ള അനുവാദവും ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും റെയില്‍വേ പ്രതീക്ഷിക്കുന്നുണ്ട്. മാര്‍ച്ച് വരെയായിരിക്കും പ്രത്യേക ചാര്‍ജ് ഈടാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE