പ്രണയം നടിച്ച് പീഡനം; കാസർഗോട്ടെ 17കാരനെതിരെ കേസ്

By News Desk, Malabar News
theft arrest-palakkad
Ajwa Travels

കാസർഗോഡ്: പ്രണയം നടിച്ച് മൈസൂരുവിലെ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെ കേസ്. കോഴിക്കോട്ടെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മൈസൂരുവിലെ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി.

കഴിഞ്ഞ ദിവസം കാസർഗോഡ് കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റാന്‍ഡ് പരിസരത്ത് സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സമൂഹ മാദ്ധ്യമം വഴിയാണ് ഇവര്‍ പരിചയത്തിലായതെന്നും പെണ്‍കുട്ടിയുടെ പരാതിപ്രകാരം അന്വേഷണം ആരംഭിച്ചതായും കാസർഗോഡ് വനിതാ പോലീസ് അറിയിച്ചു.

Most Read: ആനക്കുട്ടിക്ക് ‘Z+++’ സുരക്ഷ; വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE