രാഷ്‌ട്രപതിക്ക്‌ ഡി-ലിറ്റ് നൽകാൻ ശുപാർശ ചെയ്‌തിരുന്നു; ഗവർണർ

By Staff Reporter, Malabar News
Governor-Arif Mohammad Khan-mullapperiyar
Ajwa Travels

തിരുവനന്തപുരം: രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്‌തെന്ന് സ്‌ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡി-ലിറ്റ് നല്‍കാന്‍ ആകില്ലെന്ന കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ മറുപടി തനിക്ക് കനത്ത ആഘാതമായി. നേരെ ചൊവ്വേ കത്തെഴുതാന്‍ അറിയാത്ത വിസിമാരാണ് സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നത് എന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. വിസി തന്നെ ധിക്കരിച്ചെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണറുടെ വെളിപ്പെടുത്തലോടെ സര്‍ക്കാരും സര്‍വകലാശാലയും പ്രതിരോധത്തിൽ ആയിരിക്കുകയാണ്. കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനം നിയമ വിരുദ്ധമായിരുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്‌തമാക്കി. അതേസമയം ഗവര്‍ണറുടെ വാക്കുകളോട് പ്രതികരിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും കേരള സര്‍വകലാശാലാ വിസിയും ഇതുവരെ തയ്യാറായിട്ടില്ല.

രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്‌തു. ചാന്‍സലര്‍ എന്ന നിലയില്‍ തനിക്കതിന് അധികാരവും അവകാശവുമുണ്ട്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വ്യക്‌തിയെ ആദരിക്കണമെന്ന് വിസിയോട് താന്‍ പറഞ്ഞു. അക്കാര്യത്തില്‍ തീരുമാനമറിയിക്കാനും ആവശ്യപ്പെട്ടു. പക്ഷേ ആ തീരുമാനം വേണ്ടെന്ന് സിന്‍ഡിക്കറ്റ് അറിയിച്ചതായി വിസി തന്നെ അറിയിച്ചു.

പക്ഷേ മറ്റാരോ നല്‍കിയ നിര്‍ദ്ദേശം വിസി തന്നെ അറിയിക്കുക ആയിരുന്നെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഏത് കേന്ദ്രത്തില്‍ നിന്നാണ് അത്തരമൊരു പ്രതികരണമുണ്ടായതെന്ന് താന്‍ വെളിപ്പെടുത്തില്ല. മുഖ്യമന്ത്രിയാണോ വിസിക്ക് നിര്‍ദ്ദേശം നല്‍കിയത് എന്ന ചോദ്യത്തിന് കൂടുതൽ പ്രതികരിക്കാനില്ല എന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

Read Also: വധഭീഷണി മുഴക്കിയ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE