മലപ്പുറം: സുന്നീ യുവജന സംഘം സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച ശാക്തീകരണ കൗൺസിൽ ക്യാംപ് ഈ മാസം 20ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചതുര്‍മാസ കര്‍മപദ്ധതിയുടെ പ്രയോഗവല്‍ക്കരണം ശാസ്ത്രീയമാക്കുന്നതിനും പ്രവര്‍ത്തകരില്‍ ആത്മീയ ആദര്‍ശ പ്രസ്ഥാനിക ആഭിമുഖ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ജില്ലാ കൗണ്‍സില്‍ നടത്തുന്ന ക്യാംപ് മാർച്ച് 20ന് ശനിയാഴ്ച കാലത്ത് 9 മണി മുതല്‍ മഞ്ചേരി കിടങ്ങഴി മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കും.
എസ്വൈഎസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്യുന്ന പരിപാടിയിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവർ പ്രസംഗിക്കും.
‘സംഘാടകന്‍: ആദര്‍ശം, ആത്മീയത‘ എന്ന വിഷയത്തിൽ എംടി അബ്ദുല്ല മുസ്ലിയാരും ‘ശാസ്ത്രീയ സംഘാടനം‘ വിഷയത്തിൽ അബ്ദുസ്സമദ് പൂക്കോട്ടൂരും ‘നേതൃഗുണം പ്രതിബദ്ധത‘ എന്ന വിഷയത്തിൽ ഡോ. സാലിം ഫൈസി കൊളത്തൂരും സംസാരിക്കും.
അംഗത്വ അടിസ്ഥാനത്തിൽ നിലവില്‍ വന്ന ജില്ലാ കൗണ്‍സിലര്‍മാരാണ് ക്യാംപിൽ പങ്കെടുക്കേണ്ടതെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര അറിയിച്ചു.
Most Read: ‘പൊന്നാനി മതനിരപേക്ഷത കാത്തുസൂക്ഷിച്ച മണ്ണ്’; പ്രതികരണവുമായി ടിഎം സിദ്ദീഖ്