റിമാന്റ് പ്രതിയുടെ മരണം; ഋഷിരാജ് സിംഗ് ഇന്ന് അമ്പിളിക്കല സന്ദര്‍ശിക്കും

By Staff Reporter, Malabar News
thrissur image_malabar news
DGP Rishiraj Singh
Ajwa Travels

തൃശൂര്‍: റിമാന്റ് പ്രതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്റെ കോവിഡ് കെയര്‍ സെന്ററായ ‘അമ്പിളിക്കല’ സന്ദര്‍ശിക്കും. കഞ്ചാവ് കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീറാണ് മരണപ്പെട്ടത്. ഷെമീറിന് ക്രൂരമര്‍ദ്ദനം ഏറ്റതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്‌തമാക്കിയിരുന്നു.

തൃശൂര്‍ ജയിലിലും, കോവിഡ് സെന്ററിലും കഴിയുന്ന മറ്റു പ്രതികളുടെ മൊഴിയും ഡി.ജി.പി ഋഷിരാജ് സിംഗ് രേഖപ്പെടുത്തും. കോവിഡ് സെന്ററില്‍ പതിനേഴുകാരന് മര്‍ദ്ദനമേറ്റെന്ന പരാതിയും ഋഷിരാജ് സിംഗ് പരിശോധിക്കുമെന്നാണ് അറിയുന്നത്.

അതേസമയം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഷെമീറിന്റെ ഭാര്യയുടെയും കൂട്ടുപ്രതികളുടെയും വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷെമീറിന്റെ മരണം. സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്‌ഥരെ കഴിഞ്ഞ ദിവസം സ്‌ഥലം മാറ്റിയിരുന്നു.

ഷെമീറും ഭാര്യയുമടക്കം നാലുപേരെ കഴിഞ്ഞമാസം 29ന് ശക്തന്‍ സ്‌റ്റാന്‍ഡില്‍ വച്ചാണ് പത്തു കിലോ കഞ്ചാവുമായി ഈസ്‌റ്റ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഷെമീറിനെ വിയ്യൂര്‍ ജയിലിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

അബോധാവസ്‌ഥയിലാണ് ഷെമീറിനെ ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു.

Read Also: സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE