കോഴിക്കോട് കവർച്ചാ സംഘം അറസ്‌റ്റിൽ

By News Bureau, Malabar News
Two arrested with brown sugar in Balussery
Ajwa Travels

കോഴിക്കോട്: പാവമണി റോഡിൽ കവർച്ച നടത്തിയ നാലംഗ സംഘത്തിലെ മൂന്നുപേർ അറസ്‌റ്റിൽ. ബിവറേജ് ഷോപ്പിന് സമീപം നിന്ന സുഹൃത്തുക്കളായ രണ്ടുപേരിൽ നിന്നും പണവും മൊബൈലും കവർന്ന കേസിലെ പ്രതികളായ വയനാട് പുൽപ്പള്ളി മണൽവയൽ കാളിപറമ്പിൽ വിശ്വരാജ് (40), കൽപറ്റ ഗ്രീൻ വർഗീസ് കോളനിയിൽ ബാബു (33), കോഴിക്കോട് കുരുവട്ടൂർ ഉണിപറമ്പത്ത് താഴം ചൈത്രം വീട്ടിൽ ലജ്പത് (48) എന്നിവരാണ് പിടിയിലായത്.

പൈലിങ് ജോലിക്കെത്തിയ തമിഴ്നാട് സ്വദേശികളായ സുഹൃത്തുക്കൾ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് പാവമണി റോഡിലുള്ള ബിവറേജ് ഷോപ്പിനുസമീപം നിൽക്കുമ്പോൾ നാലുപേർ വന്ന് വളയുകയും മർദിച്ച് ആയുധംകാട്ടി ഭീഷണിപ്പെടുത്തി 4000 രൂപയും മൊബൈൽ ഫോണും കവരുകയുമായിരുന്നു.

കസബ പോലീസ് എസ്ഐ എസ് അഭിഷേകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. ഇവർക്കെതിരെ നിരവധി കവർച്ചാ കേസുകൾ നിലവിലുണ്ട്. ഇവരുടെ സംഘത്തിലെ നാലാമനെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ തന്നെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

കസബ പോലീസ് സ്‌റ്റേഷനിലെ സബ്‌ ഇൻസ്‌പെക്‌ടർ ടിഎസ് ശ്രീജിത്ത്, സിപിഒമാരായ വികെ പ്രണീഷ്, ഇ ശ്രീജേഷ്, പി മനോജ്, പി പവിത്രൻ, ഡ്രൈവർ സിപിഒ എം സക്കറിയ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Malabar News: പോലീസിന് മേൽ സർക്കാരിന് നിയന്ത്രണം നഷ്‌ടമായി; വിമർശനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE