ഫിറ്റ്നസ് പരിശോധനയിൽ ‘ഹിറ്റ്’; രോഹിത് ശർമ്മ ഓസ്‌ട്രേലിയയിലേക്ക്

By News Desk, Malabar News
Rohit Sharma clears fitness Test, set to join India Test squad soon
Rohit Sharma
Ajwa Travels

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും ഒരു സന്തോഷവാർത്ത. സ്‌റ്റാർ ഓപ്പണർ രോഹിത് ശർമ്മ ബെംഗളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്‌റ്റ് പൂർത്തിയാക്കി. ഇക്കഴിഞ്ഞ ഐപിഎൽ മൽസരത്തിൽ കൈത്തണ്ടക്ക് പരിക്കേറ്റതിനാൽ ടെസ്‌റ്റ് പരമ്പരക്ക് ഇന്ത്യൻ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകാൻ രോഹിത്തിന് സാധിച്ചില്ല. 70 ശതമാനം ഫിറ്റ്‌നസോടെയാണ് രോഹിത് ഐപിഎൽ കളിച്ചതെന്ന് ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വ്യക്‌തമാക്കിയിരുന്നു.

എന്നാൽ, ഇപ്പോൾ എൻസിഎ മേധാവി രാഹുൽ ദ്രാവിഡിന്റെ സാന്നിധ്യത്തിൽ വേണ്ട ടെസ്‌റ്റുകൾക്ക് വിധേയനായി തന്റെ ശാരീരിക ക്ഷമത തെളിയിച്ച രോഹിത് ഡിസംബർ 14ന് ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും. ഓസ്‌ട്രേലിയയിൽ എത്തിയാലും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് രോഹിത്തിന് വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ സാധിക്കില്ല. പതിനാല് ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഉള്ളതിനാൽ ആദ്യ രണ്ട് ടെസ്‌റ്റുകൾ രോഹിത് കളിക്കില്ല.

ജനുവരി 7ന് സിഡ്‌നിയിൽ ആരംഭിക്കുന്ന മൂന്നാം ടെസ്‌റ്റിൽ പങ്കെടുക്കാൻ രോഹിത് തയാറെടുക്കുമെന്നാണ് വിവരം. ഡിസംബർ 17ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി വീട്ടിലേക്ക് മടങ്ങുന്നതിനാൽ രോഹിത്തിന്റെ വരവ് വലിയ പ്രതീക്ഷയാണ് ഇന്ത്യക്ക് നൽകുന്നത്.

Also Read: ബിജെപി നേതാക്കളെ ആക്രമിച്ച സംഭവം; 7 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE