യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം

By News Bureau, Malabar News
uae news
Ajwa Travels

ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് 5,06,514 ദിർഹം (ഏകദേശ ഒരുകോടി മൂന്ന് ലക്ഷം രൂപ) നഷ്‌ടപരിഹാരമായി നൽകാൻ ദുബായ് കോടതിയുടെ ഉത്തരവ്.

2019 ഓഗസ്‌റ്റിൽ ഫുജൈറയിലെ മസാഫിയിൽ വെച്ച് രണ്ടുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അബ്‌ദുൽ റഹ്‌മാനാണ് (37) നഷ്‌ടപരിഹാരം ലഭിക്കുക.

അപകടത്തെ തുടർന്ന് നടത്തിയ നഷ്‌ടപരിഹാര കേസിലാണ് റഹ്‌മാന്‌ അനുകൂലമായി കോടതി വിധിയുണ്ടായത്. ദുബായിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിക്കെതിരായാണ് അബ്‌ദുൽ റഹ്‌മാൻ കേസ് കൊടുത്തിരുന്നത്. മൂന്ന് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കോടതിയിൽ നിന്ന് അനുകൂല വിധി കരസ്‌ഥമാക്കാൻ റഹ്‍മാന് സാധിച്ചത്.

Most Read: കിഴക്കമ്പലം സംഘർഷം; പോലീസ് വാഹനം തടഞ്ഞത് 50പേർ; റിമാൻഡ് റിപ്പോർട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE