ഭരണം കൈവിട്ടു; കോൺഗ്രസ് ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധം

By News Desk, Malabar News
Rule abandoned; Black flag protest in front of Congress office
കോൺഗ്രസ് ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടിയപ്പോൾ
Ajwa Travels

ശ്രീകണ്‌ഠപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യാവൂർ പഞ്ചായത്ത് ഭരണം നഷ്‌ടപ്പെട്ടത് തമ്മിലടിയും അഴിമതിയും കാരണമെന്ന് അണികൾ. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഇത്തവണ വൻ പരാജയമാണുണ്ടായത്. 22 വർഷത്തിന് ശേഷം എൽഡിഎഫ് ഇവിടെ ഭരണം നേടി. ഇതിൽ പ്രതിഷേധിച്ച് പയ്യാവൂർ മണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന് മുന്നിൽ പ്രവർത്തകർ കരിങ്കൊടി കെട്ടി.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പകരം മണ്ഡലം പ്രസിഡണ്ട് മൽസരിക്കാൻ ഇറങ്ങിയതോടെയാണ് പയ്യാവൂരിൽ ഗ്രൂപ്പ് തർക്കം രൂക്ഷമായത്. 10ആം വാർഡായ കണ്ടകശ്ശേരിയിൽ ഐ ഗ്രൂപ്പ് പ്രതിനിധിയായി മണ്ഡലം പ്രസിഡണ്ട് ജോയി പുന്നശ്ശേരിമലയിൽ മൽസര രംഗത്തേക്ക് ഇറങ്ങിയതോടെ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ടിപി അഷ്‌റഫിനെ കെപിസിസി രംഗത്തിറക്കി. ഡിസിസി ഇത് അവഗണിക്കുകയും അഷ്റഫിന് കൈ ചിഹ്‌നം നിഷേധിച്ച് ജോയിക്ക് പിന്തുണ നൽകുകയും ചെയ്‌തു. തുടർന്ന്, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഡിസിസി സ്‌ഥാനാർഥിയെ തോൽപിച്ച് ടിപി അഷ്‌റഫ് വിജയം നേടുകയും ചെയ്‌തു.

Also Read: ഗുരുവായൂര്‍ ദേവസ്വം ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ സംഭാവനക്ക് നിയമമില്ല; ഹൈക്കോടതി

ഭരണം കൈവിട്ടത് ഗ്രൂപ്പ് നേതൃത്വം കാരണമാണെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. മണ്ഡലം പ്രസിഡണ്ട് അടക്കമുള്ള കോൺഗ്രസ് നേതൃത്വത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലും പ്രതിഷേധം ഉയർന്നിരുന്നു. ഇന്ദിരാ ഭവന് മുന്നിൽ കെട്ടിയ കരിങ്കൊടി ചില നേതാക്കൾ ഇടപെട്ടാണ് അഴിച്ച് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE