മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

By Trainee Reporter, Malabar News
Representational image
Ajwa Travels

വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാർ പൂർണമായും കത്തിനശിച്ചു. ദേശീയ പാതയിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറാണ് കത്തിനശിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബോണറ്റിൽ നിന്ന് പുക ഉയരുന്നതായി കണ്ടതിനെ തുടർന്ന് ഡ്രൈവർ കാർ റോഡരികിൽ നിർത്തുകയും കാറിലുള്ളവർ പുറത്തിറങ്ങുകയും ചെയ്‌തതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി.

കാറിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങിയതോടെ കാറിന് തീ പടർന്ന് പിടിക്കുകയായിരുന്നു. ടയർ ഉൾപ്പടെ കാർ പൂർണമായും കത്തിനശിച്ചു. സാങ്കേതിക തകരാറാണ് കാർ കത്തി നശിക്കാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Read also: ആർബിഐയുടെ പുതിയ നിയമം ഉടൻ; ബിൽ പേയ്‌മെന്റുകൾ തടസപ്പെട്ടേക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE