യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച് റഷ്യ

By News Bureau, Malabar News
vladimir putin ukrain war
Ajwa Travels

മോസ്‌കോ: യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിന്‍. ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കിനെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കിനെയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുന്ന നടപടിയാണ് പുടിന്റേത്.

രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കും 2014 മുതല്‍ റഷ്യയുടെ പിന്തുണയില്‍ യുക്രൈനെതിരെ നില്‍ക്കുന്ന പ്രദേങ്ങളാണ്. രണ്ട് മേഖലകളുടെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നതില്‍ തീരുമാനം എടുത്തിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്യക്‌തമാക്കി.

അതേസമയം റഷ്യയുടെ തീരുമാനത്തിനെതിരെ അമേരിക്ക രംഗത്തുവന്നു. റഷ്യയുടെ ഇപ്പോഴത്തെ നീക്കം തങ്ങള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന് അമേരിക്ക പ്രതികരിച്ചു. സ്വതന്ത്രരായി പ്രഖ്യാപിക്കപ്പെട്ട രണ്ട് പ്രദേശങ്ങളുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും വിലക്കുമെന്നും അമേരിക്ക വ്യക്‌തമാക്കി. സ്വതന്ത്രമാക്കപ്പെട്ട പ്രദേശങ്ങളിലെ പുതിയ നിക്ഷേപം, വ്യാപാരം, ധനകാര്യം എന്നിവയെ അമേരിക്ക നിരോധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ് പുടിന്‍ നടത്തിയിരിക്കുന്നത് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതികരണം.

ഇതിനിടെ ഷെല്ലാക്രമണത്തില്‍ രണ്ട് യുക്രൈന്‍ സൈനികരും ഒരു പൗരനും കൊല്ലപ്പെട്ടു. വിമത ശക്‌തികേന്ദ്രമായ ഡൊനെറ്റ്‌സ്‌കിന് വടക്കുള്ള സൈറ്റ്‌സെവിലാണ് ഷെല്ലാക്രമണം നടന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

Most Read: തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; അമ്മക്കെതിരെ പോലീസ് കേസെടുത്തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE