ആവേശമായി തൃശൂർ പൂരം; സാംപിൾ വെടിക്കെട്ട് ഇന്ന് രാത്രി

By Team Member, Malabar News
Thrissur Pooram Is On Today
Ajwa Travels

തൃശൂർ: ഇന്ന് രാത്രിയോടെ തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ടിന് തുടക്കമാകും. രാത്രി 7 മണിയോടെ പാറമേക്കാവ് ക്ഷേത്രത്തിലും 8 മണിയോടെ തിരുവമ്പാടി ക്ഷേത്രത്തിലും സാംപിൾ വെടിക്കെട്ടിന് തീകൊളുത്തുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. കൂടാതെ വലിയ ജനത്തിരക്ക് കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം 4 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ചടങ്ങുകളുടെ ഭാ​ഗമായി പൂരത്തിന് അണിനിരക്കുന്ന ആനകളുടെ കുടമാറ്റത്തിനുള്ള കുടകളും, ചമയങ്ങളും പ്രദർശിപ്പിച്ചുകൊണ്ട് ഇരു വിഭാഗങ്ങളുടേയും ചമയ പ്രദർശനവും നടക്കും. റവന്യു മന്ത്രി കെ രാജൻ തിരുവമ്പാടി ദേവസ്വത്തിന്റെ ചമയ പ്രദർശനവും, സുരേഷ്‌ ഗോപി എംപി പാറമേക്കാവിന്റെ ചമയ പ്രദർശനവും ഉൽഘാടനം ചെയ്യും. കൂടാതെ ചമയ പ്രദർശനം നാളെയും തുടരുമെന്ന് അധികൃതർ വ്യക്‌തമാക്കി.

കഴിഞ്ഞ രണ്ട് വർഷങ്ങളിലും കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പൂരം ചടങ്ങുകൾ മാത്രമായാണ് നടന്നത്. അതിനാൽ തന്നെ കാണികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ആളുകൾക്ക് പ്രവേശന വിലക്ക് ഉണ്ടായിരിക്കില്ല. കൂടാതെ പോലീസ് സുരക്ഷ ശക്‌തമാക്കാനും അധികൃതർ തീരുമാനിച്ചു. 5000 പോലീസുകാരെ പൂരത്തിന്റെ ഭാഗമായി ഇവിടെ വിന്യസിപ്പിക്കാനാണ് നീക്കം.

Read also: അസാനി ചുഴലിക്കാറ്റ്; ഇന്ന് വൈകുന്നേരത്തോടെ രൂപപ്പെടുമെന്ന മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE