മെയ് 17 മുതൽ അന്താരാഷ്‌ട്ര സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി സൗദി എയർലൈൻസ്

By News Desk, Malabar News
flight Saudi
Representational Image
Ajwa Travels

റിയാദ്: മെയ് പതിനേഴ് മുതൽ അന്താരാഷ്‌ട്ര സർവീസുകൾ പുനരാരംഭിക്കാൻ തയാറാണെന്ന് സൗദി എയർലൈൻസ് കമ്മ്യൂണിക്കേഷൻസ് അസിസ്‌റ്റൻറ് ഡയറക്‌ടർ. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഡയറക്‌ടർ ഖാലിദ് ബിൻ അബ്‌ദുൽഖാദിർ ഇത് വെളുപ്പെടുത്തിയത്.

‘നിങ്ങളുടെ ലഗേജ് തയാറായോ’ എന്ന് ചോദിച്ചുകൊണ്ടുള്ള സന്ദേശം കഴിഞ്ഞ ദിവസം എയർലൈൻസ് ട്വീറ്റ് ചെയ്‌തിരുന്നു. ഇത് വൈറലായി. ഇതിന്റെ ചുവടുപിടിച്ചുയർന്ന സംശയങ്ങൾ ദൂരീകരിച്ചുകൊണ്ടാണ് അദ്ദേഹം ഒരുക്കം തുടങ്ങിയ വിവരം അറിയിച്ചത്.

കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 15നാണ് സൗദി എയർലൈൻസ് അന്താരാഷ്‌ട്ര സർവീസ് നിർത്തിവെച്ചത്. സൗദിയിലെ അന്താരാഷ്‌ട്ര വിമാന സർവീസ് വിലക്ക് നീട്ടിയിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിച്ചത് പോലെ മെയ് 17ന് വിലക്ക് നീക്കുമെന്നും സൗദി കോവിഡ് പ്രതിരോധ സമിതി സെക്രട്ടറിയും അറിയിച്ചു.

National News: കോവിഡ് പ്രതിസന്ധി; അഞ്ചിന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് മൻമോഹൻ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE