സൗദി അറേബ്യയിൽ രോഗ മുക്‌തരുടെ എണ്ണം ഉയരുന്നു

By News Desk, Malabar News
uae covid
Ajwa Travels

റിയാദ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡിന്റെ രണ്ടാം വരവിൽ പ്രതിസന്ധിയിൽ ആയിരിക്കെ സൗദി അറേബ്യയിൽ ആശ്വാസം. സൗദിയിൽ രോഗ മുക്‌തരുടെ പ്രതിദിന എണ്ണം ഉയർന്നു. ഇന്ന് 916 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചപ്പോൾ നിലവിലെ രോഗ ബാധിതരിൽ 907 പേർ സുഖം പ്രാപിച്ചു.

എന്നാൽ രാജ്യത്ത് പ്രതിദിന മരണ സംഖ്യ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ ആകെ റിപ്പോർട് ചെയ്‌ത കേസുകളുടെ എണ്ണം 4,04,970 ആയി. ഇതിൽ 3,88,702 പേർ രോഗമുക്‌തി നേടി. ആകെ മരണസംഖ്യ 6,823 ആയി.

9,445 പേർ രോഗ ബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്നുണ്ട്. ഇതിൽ 1,044 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ഭേദമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

Kerala News: കോവിഡ്; എറണാകുളത്ത് ആരോഗ്യവകുപ്പിന്റെ അടിയന്തിര യോഗം, പ്രതിരോധം ശക്‌തമാക്കാന്‍ നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE