റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് മുക്തരുടെ എണ്ണം പുതിയ രോഗികളെക്കാൾ മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,106 പേർക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 1,274 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ 14 പേർ മരിച്ചു.
രാജ്യത്ത് ആകെ റിപ്പോർട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,48,284 ആയി ഉയർന്നു. ഇതിൽ 4,30,937 പേർ രോഗമുക്തരായി. ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 10,013 ആയി. ഇവരിൽ 1,394 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
Must Read: പ്രവാസികളുടെ വാക്സിനേഷൻ; ഒടിപി ലഭിക്കുന്നതിലെ പ്രശ്നം ഉടൻ പരിഹരിക്കും; മുഖ്യമന്ത്രി