സൗദി അറേബ്യയിൽ കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു

By News Desk, Malabar News
saudi covid
Ajwa Travels

റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകർന്ന് കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 1,253 പേരാണ് രോഗമുക്‌തി നേടിയത്. അതേസമയം 1,144 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഇന്ന് 16 മരണങ്ങളും റിപ്പോർട് ചെയതു.

രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 4,56,562 ആണ്. ഇതിൽ 4,39,459 പേർ രോഗമുക്‌തരായി. ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9,663 ആയി കുറഞ്ഞു. ഇവരിൽ 1,539 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

National News: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; ഇ ശ്രീധരനെ പരിഗണിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE