കോവിഡ്; സൗദിയില്‍ 181 പേര്‍ക്ക് രോഗമുക്‌തി, 173 പുതിയ കേസുകള്‍, 4 മരണം

By Staff Reporter, Malabar News
saudi covid
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ 173 പേര്‍ക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. 181 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ 4 കോവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. സൗദിയിലെ രോഗമുക്‌തി നിരക്ക് 97.73 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു.

രാജ്യത്ത് ഇതുവരെ 364,613 കോവിഡ് കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്. 356,382 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്. അതേസമയം 6,313 പേര്‍ കോവിഡ് മൂലം മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1918 സജീവ കേസുകളാണുള്ളത്.

Read Also: കോവാക്‌സിന്‍; മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം പൂര്‍ത്തിയാകുമെന്ന് ഭാരത് ബയോടെക്ക്

66 പേര്‍ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ച കിഴക്കന്‍ പ്രവിശ്യയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. നിലവില്‍ സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് കോവിഡിന്റെ പിടിയിലുള്ളത്.

മക്ക (43), കിഴക്കന്‍ പ്രവശ്യ (32), മദീന (9), അല്‍ഖസീം (8), അസീര്‍ (4) തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 46 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഇവരില്‍ 310 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE