സൗദിയില്‍ 140 പേര്‍ക്ക് രോഗമുക്‌തി; 176 പുതിയ കോവിഡ് രോഗബാധിതര്‍

By Staff Reporter, Malabar News
Saudi-covid
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ 176 പേര്‍ക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 364,929 ആയി.

24 മണിക്കൂറിനിടെ 140 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്. 6,323 പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്. 97.73 ശതമാനമാണ് രാജ്യത്തെ രോഗമുക്‌തി നിരക്ക്. അതേസമയം 5 കോവിഡ് മരണവും സൗദിയില്‍ റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്.

നിലവില്‍ 19,19 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഇതില്‍ 319 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. 62 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തത്.

രാജ്യത്ത് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത നഗരങ്ങള്‍ ഇവയാണ്: മക്ക –34, കിഴക്കന്‍ പ്രവശ്യ –32, മദീന –12, അല്‍ഖസീം –11.

2021 ജനുവരി 17 വരെ രാജ്യത്ത് 295,530 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. 11,668,932 സ്രവസാമ്പിളുകളുടെ പരിശോധന ഇതുവരെ പൂര്‍ത്തിയാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 39,774 സാമ്പിളുകളുടെ പരിശോധന നടത്തി.

Read Also: ജനിതക മാറ്റം വന്ന കൊറോണ വൈറസ്; രാജ്യത്ത് പുതിയ കേസുകളില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE