സൗദിയില്‍ 188 പേര്‍ക്കുകൂടി രോഗമുക്‌തി; 169 പുതിയ കോവിഡ് കേസുകള്‍

By Staff Reporter, Malabar News
Saudi-covid update
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ ഇന്ന് 169 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 364440 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം 188 പേര്‍ രോഗമുക്‌തി നേടിയിട്ടുമുണ്ട്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 97.7 ആണ്.

356201 പേരാണ് സൗദിയില്‍ ഇതുവരെയായി കോവിഡില്‍ നിന്നും മുക്‌തി നേടിയത്. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേര്‍ മരണപ്പെടുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 6310 ആയി ഉയര്‍ന്നു. രാജ്യത്തെ മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.

നിലവില്‍ രാജ്യത്ത് 1929 സജീവ കേസുകളാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഇതില്‍ 302 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് എന്നും ബാക്കിയുള്ളവരുടെ നില തൃപ്‌തികരമാണ് എന്നും അധികൃതര്‍ പറയുന്നു.

Read Also: വാട്‍സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയിൽ ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE