ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില തൃപ്‌തികരം; മുനവ്വറലി ശിഹാബ് തങ്ങൾ

By Malabar Desk, Malabar News
Sayed Hyderali Shihab Thangal is in Satisfied health condition
Ajwa Travels

മലപ്പുറം: മുസ്​ലിംലീഗ്​ സംസ്‌ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കാജനകമായ സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലെന്ന് ഡോക്‌ടർമാർ അറിയിച്ചതായി സഹോദരപുത്രനും മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന അധ്യക്ഷനുമായ മുനവ്വറലി ശിഹാബ് തങ്ങൾ.

നിലവിൽ, എറണാകുളത്തെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് ഇദ്ദേഹം. വാർധക്യസഹജമായ ശാരീരിക പ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇദ്ദേഹം ചികിൽസയിലാണ്. നേരത്തെ, കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിൽ ഉണ്ടായിരുന്നു. പിന്നീട്, ആയുര്‍വേദ ചികില്‍സക്കായി കോട്ടക്കൽ ആയുർവേദ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശ്വാസകരമായ പുരോഗതി ഇല്ലാത്തതിനാലാണ് എറണാകുളത്തേക്ക് മാറ്റിയത്.

‘പ്രിയപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (എളാപ്പ) ആരോഗ്യ പ്രശ്‌നങ്ങളാലുള്ള തുടർ ചികിൽസാർഥം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യസ്‌ഥിതിയിൽ ആശങ്കാജനകമായ സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലെന്ന് ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ്.’ എന്നിങ്ങനെയാണ് മുനവ്വറലി ശിഹാബ് തങ്ങൾ തന്റെ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചത്.

Most Read: വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ മുതൽ വർധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE