ഇനി 24 മണിക്കൂറും ഒടിപി വഴി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം

By Staff Reporter, Malabar News
banking image_malabar news
Representational Image
Ajwa Travels

കൊച്ചി: ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യുടെ എടിഎമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒടിപി) ഉപയോഗിച്ച് 24 മണിക്കൂറും പണം പിന്‍വലിക്കാം. 10,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ ആകുക. ഈ സൗകര്യം സെപ്റ്റംബര്‍ 18 മുതല്‍ എല്ലാ എസ്ബിഐ എടിഎമ്മുകളിലും ലഭ്യമാകുമെന്നാണ് അധികൃതരുടെ അറിയിപ്പ്.

അതേസമയം ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് എല്ലാ ഇടപാടുകാരോടും മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ പണ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം.

Read Also: രാജ്യത്ത് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി

ബാങ്ക് ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നുമുതലാണ് ഒടിപി അധിഷ്ഠിതമായ എടിഎം ഇടപാട് സേവനം എസ്ബിഐ നടപ്പാക്കിയത്. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പിന്‍ വരികയാണ് ചെയ്യുന്നത്. അനധികൃത ഇടപാടുകളില്‍ നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ ഈ സംവിധാനം സംരക്ഷിക്കുന്നു. നേരത്തെ രാത്രി എട്ടു മണി മുതല്‍ രാവിലെ എട്ടു വരെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്.

എങ്ങനെയാണ് എടിഎമ്മുകളില്‍ നിന്ന് ഒടിപി ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതെന്ന് നോക്കാം. എടിഎം സ്‌ക്രീനില്‍ പിന്‍വലിക്കേണ്ട തുക അടിച്ചുകഴിഞ്ഞാല്‍ സ്‌ക്രീനില്‍ ഒരു ഒടിപി വിന്‍ഡോ ലഭ്യമാകും. അവിടെ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പരിലേക്ക് വരുന്ന ഒടിപി നല്‍കി പണം പിന്‍വലിക്കാം.

അതേസമയം, ഇന്റര്‍ ബാങ്കിങ് എടിഎം ശൃംഖല കൈകാര്യം ചെയ്യുന്ന നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ച് (എന്‍എഫ്എസ്‌) ഈ സംവിധാനം നടപ്പാക്കത്തതിനാല്‍ എസ്ബിഐ ഉപഭോക്താവിന് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് ഇത്തരത്തില്‍ പണം പിന്‍വലിക്കാന്‍ സാധിക്കില്ല. എസ്ബിഐ എടിഎമ്മുകളില്‍ മാത്രമാണ് ഈ സേവനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE