കോട്ടയത്ത് യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

By News Bureau, Malabar News
five arrested in Malappuram
Representational Image
Ajwa Travels

കോട്ടയം: യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്‌റ്റിൽ. നെടുങ്കണ്ടം സ്വദേശി ബെന്നിയെയാണ് പോലീസ് പിടികൂടിയത്. യുവതികളുടെ പരാതിയിൻമേൽ പിങ്ക് പോലീസാണ് ബെന്നിയെ പിടികൂടിയത്.

ഞായറാഴ്‌ച പകൽ 11 മണിയോടെ ആയിരുന്നു സംഭവം. പൊതുസ്‌ഥലത്ത് നടന്നുപോവുകയായിരുന്ന യുവതികളോട് പ്രതി അസഭ്യം പറയുകയും കടന്ന് പിടിക്കുകയുമായിരുന്നു. പിന്നാലെ യുവതികള്‍ ബഹളം വെക്കുകയും പിങ്ക് പോലീസിനെ വിവരം അറിയിക്കുകയും ചെയ്‌തു.

പോലീസ് കണ്‍ട്രോള്‍ റൂം സംഘം, സ്‌പൈഡര്‍ പട്രോളിങ് സംഘം എന്നിവരുടെ സഹായത്തോടെയാണ് പിങ്ക് പോലീസെത്തി പ്രതിയെ പിടികൂടിയത്. കോട്ടയം നഗരത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടുകയാണെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നും പോലീസ് വ്യക്‌തമാക്കി.

അതേസമയം പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വെസ്‌റ്റ് പോലീസ് അറിയിച്ചു. പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്‌തതായും പോലീസ് പറഞ്ഞു.

Most Read: ലിജു കൃഷ്‌ണയെ വിലക്കണം; പോഷ് നിയമം നടപ്പിലാക്കണമെന്നും ഡബ്ള്യുസിസി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE