സില്‍വര്‍ലൈന്‍; യുഡിഎഫിന്റെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്

By Desk Reporter, Malabar News
Congress protest in kannur
Representational Image
Ajwa Travels

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. ഇന്ന് സംസ്‌ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്‌ഥാനങ്ങളിലും സെക്രട്ടറിയേറ്റിന് മുന്നിലും ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും.

സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന 10 ജില്ലാ കളക്‌ടറേറ്റുകള്‍ക്ക് മുന്നിലാണ് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ സംസ്‌ഥാനതല ഉൽഘാടനം എറണാകുളം കളക്‌ടറേറ്റിനു മുന്നില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും.

രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഉൽഘാടനം ചെയ്യും. യുഡിഎഫ് നിലപാടിനൊപ്പം നില്‍ക്കാത്ത ശശി തരൂരിന്റെ അഭിപ്രായപ്രകടനം വിവാദമായതിനിടെയാണ് സമരം.

സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിർക്കുന്ന പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്‌തമായി ശശി തരൂർ പ്രസ്‌താവന നടത്തിയത് കോൺഗ്രസിന് തലവേദന സൃഷ്‌ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

Most Read:  ഭാര്യമാർക്ക് തുല്യപരിഗണന നൽകിയില്ലെങ്കിൽ വിവാഹമോചനം അനുവദിക്കാം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE