മൃഗശാലയിൽ പാമ്പ് കടിയേറ്റ് ജീവനക്കാരൻ മരണപ്പെട്ട സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

By Staff Reporter, Malabar News
Human Rights Commission
Ajwa Travels

തിരുവനന്തപുരം: മൃഗശാലയിൽ കൂട് വൃത്തിയാക്കുന്ന ജോലിക്കിടെ പാമ്പ് കടിയേറ്റ് മരിച്ച എ ഹർഷാദിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം കാലതാമസം കൂടാതെ നൽകണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും, മ്യൂസിയം-മൃഗശാലാ ഡയറക്‌ടർക്കുമാണ് കമ്മീഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്.

ഹർഷാദിന്റെ മരണത്തിൽ ദുരുഹത സംശയിക്കുന്നതിനാൽ മ്യൂസിയം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ പിതാവിന്റെ വാദങ്ങൾ കൂടി പരിശോധിച്ച് അന്തിമ റിപ്പോർട് തയ്യാറാക്കണമെന്ന് കമ്മീഷൻ ഉത്തരവ് നൽകി. രാജവെമ്പാല പോലുള്ള ഉരകങ്ങളുടെ കൂട് വൃത്തിയാക്കുമ്പോൾ ഒന്നിലധികം ജീവനക്കാരെ നിയോഗിക്കണമെന്നും അത് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലും ആയിരിക്കണമെന്നാണ് കേന്ദ്ര മാനദണ്ഡം.

മൃഗശാലാ അധികൃതർ ഈ മാനദണ്ഡം പാലിച്ചില്ലെന്ന പരാതിക്കാരന്റെ വാദം പരിശോധിക്കപ്പെടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അപകട സമയത്ത് സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ലെന്ന വാദവും പരിശോധിക്കണം.

അപകട സമയത്ത് ഹർഷാദിനെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നതായി മ്യൂസിയം-മൃഗശാലാ ഡയറക്‌ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Read Also: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ വീണ്ടും കനത്ത മഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE