ഹൈക്കോടതി ജീവനക്കാർക്ക് പ്രത്യേക കെഎസ്ആർടിസി സർവീസ്; ഇന്ന് മുതൽ

By Team Member, Malabar News
Ajwa Travels

കൊച്ചി : എറണാകുളത്തേക്ക് ഹൈക്കോടതി ജീവനക്കാർക്കായി പ്രത്യേക സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. ഇന്ന് മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ചങ്ങനാശേരി, വണ്ടാനം, മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം എന്നിവിടങ്ങളിൽ നിന്ന് സർവീസുകൾ ഉണ്ടായിരിക്കും.

ചങ്ങനാശേരിയിൽ നിന്നും ഇന്ന് രാവിലെ 7.05ന് ആദ്യ സർവീസ് പുറപ്പെടും. ഇത് 9.50 ആകുമ്പോഴേക്കും ഹൈക്കോടതി ജംഗ്ഷനിലെത്തും. കോട്ടയം, ഏറ്റുമാനൂർ, തലയോലപ്പറമ്പ് വഴിയായിയിരിക്കും ഇത് സർവീസ് നടത്തുക. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ജീവനക്കാർക്ക് യാത്ര ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി, ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യപ്രകാരമാണ് സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ നിർദേശം നൽകിയത്.

ഹൈക്കോടതി ജീവനക്കാർക്ക് പുറമേ അവശ്യ സർവീസിൽ ജോലി ചെയ്യുന്ന മറ്റ് ജീവനക്കാർക്കും സർവീസുകൾ പ്രയോജനപ്പെടുത്താം. ആലുവ–അമ്പലമുകൾ, ചേർത്തല– ഏലൂർ, വൈക്കം–ഏലൂർ എന്നിങ്ങനെ വ്യവസായ മേഖലകളെ ബന്ധിപ്പിച്ചുള്ള സർവീസുകളും ഇന്ന് മുതൽ ഉണ്ടാകും.

Read also : ലോക്ക്‌ഡൗൺ; വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ നടപടിയെന്ന് കണ്ണൂർ ജില്ലാ കലക്‌ടര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE