തമിഴ്നാട്ടില്‍ നിന്ന് പുതിയ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തിലേക്ക്

By News Desk, Malabar News
Train-Services_Malabar News
Representational image
Ajwa Travels

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പുതിയ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു. ദക്ഷിണ റെയില്‍വേയുടെ അഭ്യര്‍ഥനപ്രകാരമാണ് റെയില്‍വേ സര്‍വീസുകള്‍ അനുവദിച്ചത്. ഒക്‌ടോബർ മാസം മൂന്നു മുതല്‍ കൊല്ലം-ചെന്നൈ, ചെന്നൈ-ആലപ്പുഴ, കരൈക്കല്‍-എറണാകുളം റൂട്ടുകളിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുന്നത്.

കൊല്ലം-ചെന്നൈ എഗ്‌മോർ സ്‌പെഷ്യല്‍ ട്രെയിന്‍ വൈകുന്നേരം മൂന്നിനു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.10നു ചെന്നൈയില്‍ എത്തിച്ചേരും. ചെന്നൈ എഗ്‌മോർ -കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ മൂന്നു മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 9.10നു ചെന്നൈ എഗ്‌മോറില്‍ നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചക്ക്  1.15നു കൊല്ലത്ത് എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. രാത്രി 8.55നു ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 10.45നു ആലപ്പുഴയില്‍ എത്തിച്ചേരും.

Also Read: സിവിൽ സർവീസ് പരീക്ഷ ഞായറാഴ്‌ച നടക്കും; കേരളത്തിൽ മുപ്പതിനായിരത്തോളം അപേക്ഷകര്‍

ആലപ്പുഴ-ചെന്നൈ സര്‍വീസ് ഈ മാസം മൂന്നു മുതല്‍ ആരംഭിക്കും. ഉച്ച കഴിഞ്ഞ് 4.05നു ആലപ്പുഴയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ 5.50നു ചെന്നൈയില്‍ എത്തിച്ചേരും. കരൈക്കല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം നാലു മുതല്‍ സര്‍വീസ് ആരംഭിക്കും. വൈകുന്നേരം 4.20നു കരൈക്കലില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്നു രാവിലെ ഏഴിന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളം-കരൈക്കല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം മൂന്നിന് സര്‍വീസ് ആരംഭിക്കും. രാത്രി 10.30നു എറണാകുളത്തു നിന്നും പുറപ്പടുന്ന ട്രെയിന്‍ പിറ്റേന്നു ഉച്ചക്ക്  12.10നു കരൈക്കലില്‍ എത്തിച്ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE