സംസ്‌ഥാന കായികോൽസവം; പാലക്കാടിന്റെ ജി താരയും പി അഭിറാമും വേഗതാരങ്ങൾ

By Trainee Reporter, Malabar News
thara and abhiram
താര, അഭിറാം
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന കായികോൽസവത്തിൽ പാലക്കാടൻ കുതിപ്പ് തുടരുന്നു. പാലക്കാടിന്റെ ജി താരയും പി അഭിറാമുമാണ് വേഗതാരങ്ങൾ. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ പി അഭിറാം സ്വർണം നേടി. 11.10 സെക്കൻഡുകളാണ് അഭിറാം ഇതിനായി എടുത്തത്. സ്‌കൂൾ കായികോൽസവത്തിൽ ഇത് അഭിറാമിന്റെ രണ്ടാം സ്വർണമാണ്. 400 മീറ്ററിൽ മീറ്റ് റെക്കോർഡോടെ അഭിറാം സ്വർണം നേടിയിരുന്നു.

സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാടിന്റെയും കേരളത്തിന്റെ തന്നെയും താരമായി മാറിയത് ജി താരയാണ്. 12.35 സെക്കൻഡുകൾ മാത്രമാണ് താര ഇതിനായി എടുത്തത്. 100 മീറ്ററിൽ തുടർച്ചയായ മൂന്നാം തവണയാണ് ജി താര സ്വർണം നേടുന്നത്. കായികോൽസവത്തിൽ പാലക്കാടൻ കുതിപ്പാണ് ദൃശ്യമാകുന്നത്. 79 പോയിന്റുകളോടെ പാലക്കാട് മുന്നേറ്റം തുടരുകയാണ്. ഒമ്പത് സ്വർണവും പത്ത് വെള്ളിയും നാല് വെങ്കലവുമാണ് പാലക്കാട് ഇതുവരെ നേടിയത്. 59 പോയിന്റുമായി മലപ്പുറം തൊട്ടുപിറകിലുണ്ട്. 45 പോയിന്റുമായി എറണാകുളം ജില്ലയാണ് മൂന്നാമതുള്ളത്.

Most Read| ‘സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കുന്നത് ഗൗരവമേറിയത്’; അനുശോചിച്ചു പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE