കന്യാസ്‌ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും; നടപടികള്‍ ആരംഭിച്ചതായി മാണി സി.കാപ്പന്‍

By News Desk, Malabar News
Mani c kappan about pala seat
Mani C Kappan
Ajwa Travels

കോട്ടയം: സംസ്‌ഥാനത്ത് ആദ്യമായി കന്യാസ്‌ത്രീകള്‍ക്ക് റേഷന്‍ കാര്‍ഡും റേഷന്‍ വിഹിതവും അനുവദിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി മാണി സി.കാപ്പന്‍ എം.എല്‍.എ. ഭക്ഷ്യമന്ത്രി പി.തിലോത്തമന് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നുവെന്നും അടിയന്തര നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം അറിയിച്ചതായും മാണി സി.കാപ്പന്‍ പറഞ്ഞു.

റേഷന്‍ വിഹിതം അനുവദിക്കുന്നതിനായി ട്രെഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ കന്യാസ്‌ത്രീകള്‍ക്കും ഉടന്‍ തന്നെ റേഷന്‍ കാര്‍ഡും റേഷനും ഇതിലൂടെ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും മാണി സി.കാപ്പന്‍ ഫേസ്ബുക്ക് പോസ്‌റ്റില്‍ വ്യക്‌തമാക്കി.

Also Read: മനുസ്‌മൃതി വിവാദത്തിൽ പ്രതിഷേധം; ഖുശ്ബു സുന്ദർ അറസ്‌റ്റിൽ

മാണി സി.കാപ്പന്റെ ഫേസ്ബുക്ക് പോസ്‌റ്റ്-

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE