മണ്ണ് വിതറി മൽസ്യവിൽപന നടത്തുന്നവർക്ക് എതിരെ കർശന നടപടി

By News Bureau, Malabar News
Kasargod catches 200 kg of stale fish
Representational Image
Ajwa Travels

തിരുവനന്തപുരം: മണ്ണ് വിതറിയ മൽസ്യവിൽപന നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. സംസ്‌ഥാനത്ത് പലയിടങ്ങളിലും ഇത്തരത്തിലുള്ള വില്‍പന ശ്രദ്ധിയില്‍പ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം.

മണ്ണ്‌ വിതറുന്നത് മൽസ്യം കേടാകാനും നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനും കാരണമാകുന്നതിനാല്‍ ഇത്തരക്കാർക്കെതിരെ ശക്‌തമായ നിയമനടപടി കൈക്കൊള്ളുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വ്യക്‌തമാക്കി.

ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം മൽസ്യം കേടാകാതെ സൂക്ഷിക്കാന്‍ ശുദ്ധമായ ഐസ് 1:1 അനുപാതത്തില്‍ ഉപയോഗിക്കണം. മറ്റ് രാസപദാര്‍ഥങ്ങള്‍ ഒന്നുംതന്നെ ഇതിനായി ഉപയോഗിക്കാന്‍ പാടില്ല.

കൂടാതെ മൽസ്യം വില്‍ക്കുന്നവര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്ട്രേഷന്‍ എടുക്കുകയും വേണം.

സുരക്ഷിതവും ഗുണമേൻമ ഉള്ളതുമായ മൽസ്യത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800 425 1125ല്‍ പരാതികള്‍ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

Most Read: തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ല, കേസുകൾ നിയമപരമായി നേരിടും; സ്വപ്‌ന സുരേഷ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE