ചര്‍മ സംരക്ഷണത്തിന് പഞ്ചസാര

By News Bureau, Malabar News
SKIN CARE
Ajwa Travels

ചര്‍മ സംരക്ഷണത്തിന് പഞ്ചസാര നല്ലതാണെന്ന് അറിയാമോ? മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര സഹായിക്കും. പഞ്ചസാര തരികള്‍ മുഖത്ത് സാവധാനം സ്‌ക്രബ് ചെയ്യുന്നത് ചര്‍മത്തിന് മൃദുത്വവും തിളക്കവും നൽകും.

ചര്‍മ സംരക്ഷണത്തിനായി പഞ്ചസാര ഉപയോഗിക്കേണ്ട രീതി:

  • എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് പഞ്ചസാര എറെ ഗുണം ചെയ്യും. ഇതിനായി ഒരു കപ്പ് പഞ്ചസാരയും ഒരു ടീസ്‌പൂണ്‍ ഓറഞ്ച്‌ നീരും ഒരു ടീസ്‌പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് മുഖത്തും കഴുത്തിലും മസാജ് ചെയ്യാം. ഇത് ചര്‍മത്തിലെ എണ്ണമയം കുറക്കാന്‍ സഹായിക്കും.

  • മഞ്ഞുകാലത്ത് കാലുകളിൽ വിണ്ടുകീറല്‍ ഉണ്ടാവാറുണ്ട്. ഇതിനുള്ള ഒരു പരിഹാരമാണ് പഞ്ചസാര. ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും കുറച്ച് ഒലീവ് എണ്ണയും കൂടി വിണ്ടുകീറല്‍ ഉള്ള ഭാഗത്ത് നന്നായി തേക്കുക. പത്ത് മിനിറ്റിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. സ്‌ഥിരമായി ഇങ്ങനെ ചെയ്‌താല്‍, കാല്‍പ്പാദം നന്നായി മൃദുവാകും.

  • പഞ്ചസാരയും ആല്‍മണ്ട് ഓയിലും ചേര്‍ത്ത് ചുണ്ടുകളില്‍ സ്ക്രബ് ചെയ്‌താല്‍ മൃതകോശങ്ങള്‍ അകന്നു ചുണ്ടിലെ കറുപ്പുനിറം മാറിക്കിട്ടും.

  • ബ്ളാക്ക്ഹെഡ്‌സ് മാറാനും പഞ്ചസാര സഹായിക്കും. ഇതിനായി ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറി ബ്ളാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം.
  • പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് കൈമുട്ടിലും കാല്‍മുട്ടിലും പുരട്ടിയാല്‍ കറുപ്പുനിറം മാറിക്കിട്ടും.

  • മുഖത്തെ കുഴികൾ മാറാന്‍ തക്കാളി നീരിലേക്ക് പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്.

Most Read: ‘ഭീഷ്‍മ പർവ്വം’; പുതിയ ക്യാരക്‌ടർ പോസ്‌റ്ററുകൾ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE