പരീക്ഷക്ക് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടേ; യുജിസിയോട് കോടതി

By News Desk, Malabar News
Malabar News_ sudarshan tv programme
Representation Image
Ajwa Travels

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിക്കാതെ പരീക്ഷകള്‍ക്ക് നിര്‍ദ്ദേശം നല്കാന്‍ യുജിസിക്കു സാധികുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. പരീക്ഷകള്‍ക്ക് ഉത്തരവിടുന്നതിന് മുന്‍പ് സംസ്ഥാനങ്ങളെ പരിഗണിക്കേണ്ടതല്ലേ എന്ന് ചോദിച്ച കോടതി, കേസ് വിധി പറയാന്‍ മാറ്റിവെച്ചു.

സെപ്റ്റംബര്‍ 30നകം സര്‍വകലാശാല അവസാന വര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നുള്ള യുജിസി നിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതി വാദം പൂര്‍ത്തിയാക്കിയത്. മൂന്നു ദിവസത്തിനകം വാദങ്ങള്‍ രേഖാമൂലം നല്കാന്‍ ഹര്‍ജിക്കാരോടു കോടതി പറഞ്ഞു. മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളാണ് യുജിസിയുടെ തീരുമാനത്തെ എതിര്‍ത്തത്. 31 വിദ്യാര്‍ഥികളും യുവസേന നേതാവ് ആദിത്യതാക്കറയും ഉള്‍പ്പെടെയുള്ളവരാണ് യുജിസി തീരുമാനം ചോദ്യം ചെയ്തു സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയത്.

അവസാന വര്‍ഷ പരീക്ഷകള്‍ വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് പൂര്‍ത്തിയാക്കണം എന്നാണ് യുജിസി നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പരീക്ഷ നടത്താന്‍ യുജിസിക്ക് അനുമതി നല്‍കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കോടതിയെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE