തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എംപി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സംതൃപ്‌തനാണെന്നും, അതിൽ തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. പിപി മുകുന്ദനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം ആവർത്തിച്ചത്.
ബിജെപി അധ്യക്ഷ സ്‌ഥാനത്തേക്ക് വരാൻ താൽപര്യമില്ലെന്ന നിലപാട് സുരേഷ് ഗോപി നേരത്തെയും വ്യക്‌തമാക്കിയിരുന്നു. ആ സ്‌ഥാനത്തേക്ക് വരേണ്ടത് രാഷ്‌ട്രീയക്കാർ ആണെന്നും സിനിമാക്കാരല്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. കേരള ബിജെപിയിൽ കേന്ദ്ര നേതൃത്വം അടിമുടി മാറ്റത്തിനൊരുങ്ങുന്നുവെന്ന റിപ്പോർടുകൾ പുറത്ത് വന്നതോടെയാണ് സുരേഷ് ഗോപി സംസ്‌ഥാന അധ്യക്ഷൻ ആയേക്കുമെന്ന വാർത്തകൾ വന്നു തുടങ്ങിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയും, കൊടകര കുഴൽപ്പണ കേസ് ഉൾപ്പടെയുള്ള സാമ്പത്തിക ആരോപണങ്ങളുടെയും പശ്‌ചാത്തലത്തിലാണ് ഇപ്പോൾ സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് മറ്റൊരാളെ നിയമിക്കാനുള്ള ചർച്ചകൾക്ക് കാരണമെന്നാണ് സൂചനകൾ. ഒപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള ബിജെപി അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്‌ഥാനത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ ഡെൽഹിയിൽ നിലവിൽ സജീവമാണ്.
Read also: കേശ സംരക്ഷണത്തിന് തൈരുകൊണ്ടുള്ള ഹെയര്‍മാസ്‌കുകള്‍ ഇതാ