ഒരു മണിക്കൂർ ജോലി; ലോകത്തിലെ ഏറ്റവും ഉയർന്ന കൂലി; പരിഷ്‌കരണവുമായി സ്വിറ്റ്‌സർലാൻഡ്

By News Desk, Malabar News
World;s Highest Wage in Switzerland
Zurich, capital of Switzerland
Ajwa Travels

ജനീവ: ലോകത്ത് ഏറ്റവും കൂടുതൽ മിനിമം വേതനം നൽകുന്ന രാജ്യമാകാൻ തയാറെടുക്കുകയാണ് സ്വിറ്റ്‌സർലാൻഡ്. ഒരു മണിക്കൂർ ജോലി ചെയ്‌താൽ 23 സ്വിസ് ഫ്രാങ്ക് അതായത് ശരാശരി 1,839 രൂപ വേതനമായി നൽകാനാണ് പദ്ധതി. ദാരിദ്ര്യ നിർമാർജനം, മനുഷ്യന്റെ അന്തസിനെ ബഹുമാനിക്കുക എന്നീ കാര്യങ്ങൾ മുൻ നിർത്തിയാണ് ലോകത്തെ ഏറ്റവും ഉയർന്ന വേതനം നൽകാൻ സർക്കാർ തീരുമാനിച്ചത്.

പുതിയ വേതന പരിഷ്‌കരണത്തിന് ജനീവ ഉൾപ്പെടുന്ന മേഖലയായ കാന്റണിലെ 58 ശതമാനം വോട്ടർമാരും അനുകൂല നിലപാടാണ് എടുത്തത്. പുതുക്കിയ വേതനം നവംബർ 1 മുതൽ കാന്റണിൽ നിലവിൽ വരും. സ്വിറ്റ്സർലാൻഡിലെ ജോലി സമയം അടിസ്ഥാനമാക്കി ആഴ്‌ചയിൽ 41 മണിക്കൂർ എന്ന കണക്ക് പ്രകാരം പ്രതിമാസം 3,772 സ്വിസ് ഫ്രാങ്ക് (3,01,382 രൂപ) ആണ് ലഭിക്കുക. കോവിഡ് പശ്‌ചാത്തലത്തിൽ സമ്പദ് വ്യവസ്‌ഥയിൽ ഇടിവുണ്ടായെങ്കിലും ലോകത്തെ സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് സ്വിറ്റ്സർലാൻഡ്.

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ പത്താമത്തെ നഗരമാണ് ജനീവയെന്ന് 2020 ലെ ഇക്കണോമിക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവിടെ ഒരു കിലോ ഗ്രാം റൊട്ടിക്ക് 199 രൂപയാണ് വിലയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE