സ്വിറ്റ്​സർലാൻഡിൽ ചെറുവിമാനവും ഗ്‌ളൈഡറും തകർന്നുവീണു; അഞ്ച് മരണം

By Syndicated , Malabar News
plane-glider-crash

ജനീവ: സ്വിറ്റ്​സർലാൻഡിലെ ആൽപ്‌സ്​ പർ‍വതനിരകളിൽ ചെറുവിമാനവും ഗ്‌ളൈഡറും തകർന്നു വീണു. അപകടത്തിൽ​ അഞ്ച്​ പേർ മരിച്ചു​. വിമാനത്തിൽ ഉണ്ടായിരുന്ന നാല്​ പേരും ഗ്‌ളൈഡറിന്റെ പൈലറ്റുമാണ്​ മരിച്ചത്​. ​രണ്ട്​ അപകടങ്ങളും തമ്മിൽ ബന്ധമുള്ളതായി​ സംശയിക്കുന്നു എന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

പൈലറ്റും ഒരു കുട്ടിഉൾപ്പടെ മൂന്ന് യാത്രക്കാരുമായിരുന്നു ചെറുവിമാനത്തിൽ ഉണ്ടായിരുന്നത്. കിഴക്കൻ സ്വിറ്റ്സർലൻഡിലെ പിസ് നീർ പർവതത്തിലാണ് വിമാനം തകർന്നുവീണത്​. വിമാനം കണ്ടെത്തിയ സ്‌ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഗ്‌ളൈഡർ തകർന്നുവീണത്.

നേരത്തെ തന്നെ അപകടത്തെ കുറിച്ച്​​ വിവരം ലഭിച്ചിരുന്നുവെങ്കിലും കാലാവസ്‌ഥ മോശമായതിനാൽ രക്ഷാപ്രവർത്തകർക്ക് അപകടസ്‌ഥലത്തേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. അപകടത്തിൽ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്.

Read also: കാറ്റും പേമാരിയും; പാകിസ്‌ഥാനിൽ പത്തിലേറെ പേർ മരണപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE