എസ്‌വൈഎസ്‌ ആമില രഹ്‌നുമാ ക്യാംപിന് തൃപ്പനച്ചിയില്‍ തുടക്കമായി; ഫെബ്രുവരി 6ന് അവസാനിക്കും

By Desk Reporter, Malabar News
SYS Aamila Rahnuma Camp
രഹനുമാ ക്യാംപ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: സുന്നി യുവജന സംഘത്തിന്റെ സന്നദ്ധ സേവന വിഭാഗമായ ആമില സംവിധാനത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പരിശീലനം നൽകാനായി ജില്ലയിലെ 9 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാംപിന് മലപ്പുറം മണ്ഡലത്തിലെ തൃപ്പനച്ചിയില്‍ തുടക്കമായി.

തൃപ്പനച്ചി മഖാമിലെ സിയാറത്തിന് ശേഷം കൊടിമരത്തിങ്ങല്‍ മജ്‌ലിസില്‍ വെച്ച് നടന്ന ക്യാംപ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്‌തു. ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുവായിരത്തോളം പേര്‍ക്കാണ് 24 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ക്യാംപ് സംഘടിപ്പിക്കുന്നത്.

ജനുവരി 19,20 തീയതികളില്‍ മമ്പുറം വെട്ടത്തും 22, 23 തിയ്യതികളില്‍ വടക്കാങ്ങര തടത്തില്‍ കുണ്ടിലും 29, 30 തീയതികളില്‍ കരുവാരക്കുണ്ട് ദാറുന്നജാത്തിലും വാഴക്കാടും വെള്ളേരിയിലും ഫെബ്രുവരി 5, 6 തീയതികളില്‍ കൊടശ്ശേരി കാരായയിലും നിലമ്പൂര്‍ മര്‍കസിലും പാതാക്കരയിലും രഹനുമാ ക്യാംപ് നടക്കും.

Most Read: പ്രാധാനമന്ത്രി കത്തോലിക്ക സഭാ പ്രതിനിധികളുമായി ഈ മാസം 19ന് ചർച്ച നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE