എസ്‌വൈഎസ്‍ ‘കാർഷിക ചന്ത’ ആരംഭിച്ചു

By Central Desk, Malabar News
SYS Harithamuttam 'Agricultural Market' started
Ajwa Travels

മലപ്പുറം: ഹരിതമുറ്റം ക്യംപയിനിന്റെ ഭാഗമായി എസ്‌വൈഎസ്‍ നടത്തിയ സംഘകൃഷിയിൽ നിന്നുള്ള വിളവുകളുമായി ഒരുക്കുന്ന കാർഷിക ചന്തക്ക് മലപ്പുറം ഈസ്‌റ്റ് ജില്ലയിൽ തുടക്കമായി.

യുവാക്കളിൽ കാർഷിക സംസ്‌കാരം വളർത്തുക, അദ്ധ്വാന ശീലം പ്രോൽസാഹിപ്പിക്കുക, തരിശ് ഭൂമികൾ കാർഷിക യോഗ്യമാക്കുക, വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് എസ്‌വൈഎസ്‍ നടപ്പിലാക്കുന്ന ‘ഹരിതമുറ്റം’ പദ്ധതിയുടെ ആദ്യ കാർഷിക ചന്ത മഞ്ചേരി സോണിലെ നെല്ലിക്കുത്തിൽ എപി അനിൽ കുമാർ എംഎൽഎ ഉൽഘാടനം നിർവഹിച്ചു.

എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആദ്യ വിൽപന അഡ്വ. യുഎ ലത്തീഫ് എംഎൽഎയാണ് നിർവഹിച്ചത്. 33 അംഗ കർഷക സംഘമാണ് ജൈവ കൃഷിക്ക് പ്രാധാന്യം നൽകികൊണ്ടുള്ള സംഘകൃഷിക്ക് നേതൃത്വം നൽകുന്നത്. പച്ചക്കറികൾ, പാത്രങ്ങൾ, കോഴി, മൽസ്യം, പഴങ്ങൾ, തേൻ തുടങ്ങിയവയും കൂടാതെ പുസ്‌തക മേളയും ചന്തയിൽ ഒരുക്കിയിട്ടുണ്ട്.

മഞ്ചേരി നഗരസഭാ കൗൺസിലർമാരായ മരുന്നൻ സാജിദ് ബാബു, വിപി ഫിറോസ്, സിദ്ദീഖ്, കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് എംഎ അസീസ് സഖാഫി എലമ്പ്ര, എസ്‌വൈഎസ്‍ ജില്ലാ സെക്രട്ടറി പിപി മുജീബ് റഹ്‍മാൻ വടക്കേമണ്ണ, നാസർ പാണ്ടിക്കാട്, കെ സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി, സുലൈമാൻ സഅദി തോട്ടുപൊയിൽ, യുടിഎം ഷമീർ പുല്ലൂർ, ശിഹാബ് കാഞ്ഞിരം, ടിഎ നാസർ അശ്റഫി, പികെ അബൂബക്കർ സഖാഫി എന്നിവർ ഉൽഘാടന പരിപാടിക്ക് നേതൃത്വം നൽകി.

Most Read: അഭിഭാഷക ദീപിക സിംഗ് രജാവത്ത് കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE