അഭിഭാഷക ദീപിക സിംഗ് രജാവത്ത് കോൺഗ്രസിലേക്ക്; നാളെ അംഗത്വം സ്വീകരിക്കും

By Desk Reporter, Malabar News
Advocate-Deepika-Singh-Rajawat-joins-Congress2
Ajwa Travels

ശ്രീനഗര്‍: അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അഡ്വ. ദീപിക സിംഗ് രജാവത്ത് കോണ്‍ഗ്രസിലേക്ക്. ജമ്മുവിൽ ഞായറാഴ്‌ച രാവിലെ നടക്കുന്ന ചടങ്ങിൽ ദീപിക കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്.

കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയിട്ടുണ്ട്. ‘രാജ്യത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസിലേക്ക് അഡ്വ. ദീപിക സിംഗ് രജാവത്ത് ചേരുന്നുവെന്ന് സന്തോഷത്തോടെ അറിയിക്കുന്നു.

ജമ്മുവിലെ ഫോര്‍ച്യൂണ്‍ ഇന്റർനാഷണലിൽ വെച്ച് 2021 ഒക്‌ടോബർ 10ന് രാവിലെ 11 മണിക്ക് പാര്‍ട്ടി പ്രവേശന ചടങ്ങ് നടക്കും’- എന്നാണ് കത്തില്‍ പറയുന്നത്.

കത്‌വ പീഡനക്കേസില്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കാനായി നിയമപോരാട്ടം നടത്തിയതിലൂടെയാണ് ദീപിക സിംഗ് രജാവത്ത് ശ്രദ്ധിക്കപ്പെടുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഹിന്ദുത്വവാദികള്‍ക്കെതിരെ ദീപിക ശക്‌തമായി നിലകൊണ്ടിരുന്നു.

നേരത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന പികെ ഫിറോസിനൊപ്പം താനൂരിലെ റോഡ് ഷോയില്‍ ദീപിക സിംഗ് രജാവത്ത് പങ്കെടുത്തിരുന്നു.Advocate-Deepika-Singh-Rajawat-joins-CongressMost Read:  ലഹരിപ്പാർട്ടി: എൻസിബി മൂന്നുപേരെ വെറുതെവിട്ടു; വീഡിയോ പിറത്തുവിട്ട് മഹാരാഷ്‍ട്ര മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE