‘നിനക്ക് ജമ്മുവിൽ ശവക്കുഴി വെട്ടും’; കത്‌വാ കേസ് അഭിഭാഷകക്ക് നേരെ കൊലവിളിയുമായി ഹിന്ദുത്വ വാദികൾ

By Desk Reporter, Malabar News
Deepika-Singh-Rajawat_2020-Oct-21
Ajwa Travels

ശ്രീന​ഗർ: കത്‌വയിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് വേണ്ടി വാദിച്ച അഭിഭാഷക ദീപികാ സിങ് രജാവത്തിന് നേരെ കൊലവിളിയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ. ചൊവ്വാഴ്‌ച അർധരാത്രിയോടെ ജമ്മുവിലെ ദീപിയുടെ വീടിന് മുമ്പിൽ തടിച്ചുകൂടിയ ഹിന്ദുത്വ വാദികൾ കൊലവിളി നടത്തുകയായിരുന്നു. “ദീപികാ നിങ്ങൾക്ക് ജമ്മുവിൽ ഞങ്ങൾ ശവക്കുഴി വെട്ടും” എന്നാണ് വീടിനു മുമ്പിൽ തടിച്ചുകൂടിയ ഹിന്ദുത്വ വാദികൾ ഭീഷണി മുഴക്കിയത്. ബുധനാഴ്‌ച പുലർച്ചെ പോലീസ് എത്തിയാണ് ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ സ്‌ഥലത്തു നിന്ന് നീക്കിയത്.

തന്റെ വീടിനു പുറത്ത് തടിച്ചുകൂടിയ ആളുകൾ കൊലവിളി നടത്തുന്നതായി ദീപിക തന്നെയാണ് അറിയിച്ചത്. “അലേർട്ട്, എന്റെ വസതിക്ക് പുറത്ത് ഒത്തുകൂടിയ ആൾക്കൂട്ടം എനിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നു, എനിക്ക് സുരക്ഷിതത്വം തോന്നുന്നില്ല, അവർ എന്നെ അക്രമിച്ചേക്കാം,”- ജമ്മു കശ്‌മീർ പോലീസിനെ ടാഗു ചെയ്‌ത്‌ ദീപിക ട്വീറ്റിൽ പറഞ്ഞു.

രാജ്യത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളുടെ വിരോധാഭാസം ചിത്രീകരിക്കുന്ന ഒരു കാർട്ടൂൺ ദീപിക ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇതാണ് ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പ്രോപിപ്പിച്ചത്. നവരാത്രിയുമായി ബന്ധപ്പെടുത്തിയായിരുന്നു കാർട്ടൂൺ. നവരാത്രി സമയത്ത് ദേവിയെ ആരാധിക്കുകയും മറ്റു ദിവസങ്ങളിൽ സ്‌ത്രീകൾക്കെതിരെ വ്യാപക ആക്രമണങ്ങൾ നടക്കുന്നതും വ്യക്‌തമാക്കുന്നതായിരുന്നു കാർട്ടൂൺ. വിരോധാഭാസം എന്ന കുറിപ്പോടെയാണ് ദീപിക കാർട്ടുൺ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ ഹിന്ദുത്വ പ്രവർത്തകർ കൊലവിളിയുമായി എത്തിയത്.

Also Read:  ഹത്രസ്; ചീഫ് മെഡിക്കല്‍ ഓഫീസറെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE