എസ്‌വൈഎസ് സാന്ത്വന സദനം; ‘എന്റെ കൈനീട്ടം’ സ്വീകരണ സംഗമം നാളെ

By Desk Reporter, Malabar News
Santhwana Sadhanam _ Malabar News
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ 'എന്റെ കൈനീട്ടം' പദ്ധതിയിൽ പങ്കാളിയാകുന്നു (ഫയൽ ഫോട്ടോ)
Ajwa Travels

മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ പൂര്‍ത്തിയാകുന്ന സാന്ത്വന സദനം സമര്‍പ്പണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കൈനീട്ടം സ്വീകരണ സംഗമം നാളെ നടക്കും.

ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, ജില്ലാ സെക്രട്ടറി മുസ്‌തഫ മാസ്‌റ്റർ കോഡൂര്‍ തുടങ്ങിയ പ്രമുഖർ പങ്കാളികളായി തുടക്കം കുറിച്ച ഫണ്ടാണ് നാളെ സാദാത്തുക്കളുടേയും പ്രസ്‌ഥാന നേതാക്കളുടേയും നേതൃത്വത്തിൽ ഏറ്റ് വാങ്ങുന്നത്.

പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുക, ലഹരിക്കടിമപ്പെട്ടവരെ മോചിപ്പിക്കുക, തെരുവിലലയുന്നവരെ സംരക്ഷിക്കുക തുടങ്ങി നിരവധി സാമൂഹിക ലക്ഷ്യങ്ങൾ ഉള്‍ക്കൊള്ളുന്ന സാന്ത്വന സദനം ഡിസംബര്‍ 20ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ സമൂഹത്തിന് സമര്‍പ്പിക്കും.

ജില്ലയിലെ മുപ്പതിനായിരം കുടുംബങ്ങളിൽ നിന്നും സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരിൽ നിന്നും മഹല്ല് ഭാരവാഹികളിൽ നിന്നും പ്രവർത്തകർ ഏറ്റുവാങ്ങിയ കൈനീട്ടമാണ് നാളെ നടക്കുന്ന ചടങ്ങിൽ സാന്ത്വന സദനത്തിനായി സമർപ്പിക്കുന്നത്.

Most Read: സ്‌റ്റാൻ സ്വാമി കേസ്; ജയിലധികൃതർ കോടതിവിധി നടപ്പിലാക്കി

COMMENTS

  1. ഞങ്ങളുടെ വാർത്തകൾ നൽകുന്നതിന് അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE